Connect with us

National

പ്രതിഷേധം ഫലം കണ്ടു; ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും ഏര്‍പ്പെടുത്തിയ വിലക്ക് സ്വമേധയാ നീക്കി

Published

|

Last Updated

തിരുവനന്തപുരം | വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്ക വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ മലയാളം ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. രണ്ടു ദിവസത്തേക്കാണ് സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഏഷ്യനെറ്റിന്റെ വിലക്ക് പുലര്‍ച്ച ഒന്നരക്ക് അവസാനിപ്പിച്ചപ്പോള്‍ മീഡിയ വണ്ണി്‌നുള്ള വിലക്ക് രാവിലെ 9.30നാണ് നീക്കിയത്. വിലക്ക് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ വിലക്ക് നീക്കുകയായിരുന്നു. ഇന്നലെ രാത്രി 7.30 മുതലാണ് ഇരു ചാനലുകളും പ്രവര്‍ത്തന രഹിതമായത്. ഡല്‍ഹിയിലെ അക്രമം സജീവമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ചാനലുകളാണ് രണ്ടും. ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയത്.

ഡല്‍ഹി അക്രമം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപിച്ച് രണ്ട് ചാനലുകളോടും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം നല്‍കിയെങ്കിലും ഇതു തള്ളിയ മന്ത്രാലയം നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് ഇരു ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചതായാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസ്സപ്പെട്ടിരുന്നു

Latest