Connect with us

Malappuram

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കം ചെറുക്കണം: എസ് വൈ എസ്

Published

|

Last Updated

മലപ്പുറം | ജനാധിപത്യത്തിന്റെ നാലാംതൂണായ,  സ്വതന്ത്രമായ അഭിപ്രായപ്രകടനം സാധ്യമാക്കുന്ന മാധ്യമപ്രവർത്തനങ്ങളെ തടയുന്ന കേന്ദ്ര സർക്കാർ നീക്കം ചെറുത്തുതോൽപ്പിക്കാൻ പൊതു സമൂഹം മുന്നിട്ടിറങ്ങണമെന്ന് എസ്.വൈ.എസ് മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവിച്ചു.

തീർത്തും ഏകപക്ഷീയമായി രണ്ട് ദിവസം പ്രക്ഷേപണം നിറുത്തിവെക്കാനുള്ള കേന്ദ്ര സർക്കാർ നടപടി തികഞ്ഞ ഫാസിസമാണ്. നേരോടെ നിർഭയമായി വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അന്തസത്ത. കലാപത്തിന്റെ കാരണക്കാരെ ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി സംരക്ഷിക്കുകയും ഇക്കാര്യം ജീവൻ പോലും പണയം വച്ച് റിപ്പോർട്ട് ചെയ്ത ചാനലുകളെ നിരോധിക്കുകയും ചെയ്യുകവഴി കേന്ദ്ര സർക്കാർ പ്രതിപക്ഷ വിമർശനത്തെ ഭയപ്പെടുന്നുവെന്ന് പകൽ പോലെ വ്യക്തമാവുകയാണ്.

ഇതിനെതിരെ ശബ്ദിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും  പ്രസിഡന്റ് ഇ.കെ.മുഹമ്മദ് കോയ സഖാഫി ,ജന: സെക്രട്ടറി കെ.പി. ജമാൽ കരുളായി, ഫിനാൻസ് സെക്രട്ടറി ബശീർ ചെല്ലക്കൊടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

---- facebook comment plugin here -----

Latest