Connect with us

Kerala

ഡല്‍ഹി അക്രമ റിപ്പോര്‍ട്ടിംഗ്; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ടു ദിവസത്തെ വിലക്ക്

Published

|

Last Updated

തിരുവനന്തപുരം | വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ ജനങ്ങളില്‍ ആശങ്ക വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ മലയാളം ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. രണ്ടു ദിവസത്തേക്കാണ് നിരോധനം. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളും പ്രവര്‍ത്തന രഹിതമായത്. ഡല്‍ഹിയിലെ അക്രമം സജീവമായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ചാനലുകളാണ് രണ്ടും. ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം നല്‍കിയത്.

ഡല്‍ഹി അക്രമം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോപിച്ച് രണ്ട് ചാനലുകളോടും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം നല്‍കിയെങ്കിലും ഇതു തള്ളിയ മന്ത്രാലയം നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് ഇരു ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചതായാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസ്സപ്പെട്ടിട്ടുണ്ട്.