Connect with us

Eduline

കിറ്റ്‌സില്‍ എം ബി എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സ്

Published

|

Last Updated

കിറ്റ്‌സില്‍ കേരള സര്‍വകലാശാലയുടെ എം ബി എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ബിരുദവും കെമാറ്റ്, സിമാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

കേരള സര്‍വകലാശാലയുടെ എം ബി എ ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാന്‍ സൗകര്യവും ലഭിക്കും. എസ് സി, എസ് ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സംവരണവും ആനുകൂല്യവും ലഭിക്കും. ഈമാസം 15 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ www.ttkisedu.org വെബ്‌സൈറ്റിലും 04712327707, 9446529467 ഫോണ്‍ നമ്പറുകളിലും ലഭിക്കും.