Connect with us

National

യെസ് ബേങ്കില്‍നിന്നും പിന്‍വലിക്കാവുന്ന തുകക്ക് നിയന്ത്രണം; ബേങ്ക് എടിഎമ്മുകളിലും ശാഖകളിലും വന്‍ തിരക്ക്

Published

|

Last Updated

ന്യുഡല്‍ഹി | റിസര്‍വ് ബേങ്ക് നിര്‍ദേശപ്രകാരം യെസ് ബേങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം. ഒരു ദിവസം പിന്‍വലിക്കാവുന്ന പരാമവധി തുക 50,000 രൂപയാക്കി നിജപ്പെടുത്തി.പുതിയ വായ്പകള്‍ നല്‍കുന്നതില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍നിന്നും ബേങ്കിനെ വിലക്കിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് ബേങ്ക് ശാഖകളിലും എടിഎമ്മുകളിലും അക്കൗണ്ട് ഉടമകളുടെ വലിയ നിരതന്നെയുണ്ട്. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമെന്ന് ബേങ്ക് അറിയിച്ചു.

റിസര്‍വ് ബേങ്കിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഏപ്രില്‍ മൂന്ന് വരെ യെസ് ബേങ്കുമായി ബന്ധപ്പെട്ടനടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ്‌ബേങ്ക് പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
ചികിത്സ, ഉന്നത വിദ്യാഭ്യാസം, വിവാഹം പോലുള്ള അടിയന്തര സാഹചര്യങ്ങളുള്ളവര്‍ക്ക്പിന്‍വലിക്കല്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവുണ്ടെന്ന് ധനമന്ത്രായലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

യെസ് ബേങ്കിന് വായ്പാ നഷ്ടം നികത്തുന്നതിനാവശ്യമായ മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ഭരണപരമായ ഗുരുതര പ്രശ്‌നങ്ങള്‍ ബേങ്ക് നേരിടുകയാണെന്നും റിസര്‍വ് ബേങ്ക് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 30 ദിവസത്തിനുള്ളില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പുന:സംഘടനയടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്നും റിസര്‍വ് ബേങ്ക് വ്യക്തമാക്കി. യെസ് ബേങ്കിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി എസ് ബി ഐ മുന്‍ ഡി എം ഡി പ്രശാന്ത് കുമാറിനെ നിയോഗിച്ചു.

പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്നും എല്ലാ നിക്ഷേപങ്ങള്‍ക്കും സുരക്ഷയുണ്ടാകുമെന്നും റിസര്‍വ് ബേങ്ക് അറിയിച്ചു.

---- facebook comment plugin here -----

Latest