Connect with us

National

കോണ്‍ഗ്രസ് എം എല്‍ എ രാജിവെച്ചു; മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന് തിരിച്ചടി

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയായി ഒരു എം എല്‍ എ രാജിവെച്ചു. ബി ജെ പിയുടെ കുതിരക്കച്ചവടത്തിന്റെ ഭാഗമായി റിസോര്‍ട്ടിലേക്ക് മാറിയ നാല് എം എല്‍ എമാരില്‍ ഒരാളായ ഹര്‍ദീപ് സിംഗ് ഡംഗ് ആണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സ്പീക്കര്‍ എന്‍ പി പ്രജാപതിക്ക് കൈമാറിയ അദ്ദേഹം അഴിമതി മന്ത്രിസഭയാണ് മധ്യപ്രദേശിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഹര്‍ദീപ് അടക്കം പത്ത് ഭരണപക്ഷ എം എല്‍ എമാര്‍ സര്‍ക്കാറിനെ മറിച്ചിടാനുള്ള ബി ജെ പി ശ്രമത്തിന്റെ ഭാഗമായി റിസോര്‍ട്ടിലേക്ക് മാറിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ഇതില്‍ ആറ് പേരെ തിരിച്ചെത്തിച്ചു. എന്നാല്‍ കര്‍ണാടകയിലേക്ക് കടന്ന നാല് എം എല്‍ എമാരില്‍ ഒരാളാണ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്ന ഹര്‍ദീപ് സിംഗ്. 30 കോടിയോളം രൂപ എല്‍ എ എമാര്‍ക്ക് വാഗ്ദാനം ചെയ്താണ് ബി ജെ പി കുതിരകച്ചവടത്തിന് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ബി ജെ പി എന്ത് ശ്രമം നടത്തിയാലും തന്റെ സര്‍ക്കാറിനെ മറിച്ചിടാനാകില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പറഞ്ഞിരുന്നു.

 

 

Latest