Connect with us

International

ഇന്ത്യയിലെ ആക്രമണങ്ങള്‍ ലോക മുസ്ലിംങ്ങളെ വേദനിപ്പിക്കുന്നു; ഇറാന്‍ പരമോന്നത നേതാവ് ഖമനേയി

Published

|

Last Updated

ടെഹ്‌റാന്‍ | വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ വംശഹത്യയില്‍ പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അല്‍ ഖമനേയി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ തീവ്രവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകണം. തീവ്രവാദികളെ നിയന്ത്രിച്ചില്ലെങ്കില്‍ മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുമെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

നേരത്തെ ഡല്‍ഹി കൂട്ടക്കൊലയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പാര്‍ലിമെന്റും രംഗത്തെത്തിയിരുന്നു. ബ്രിട്ടീഷ് പാര്‍ലിമെന്റിലെ ഹൗസ് ഓഫ് കോമണില്‍ ലേബര്‍ പാര്‍ട്ടി, എസ് എന്‍ പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം പിമാരാണ് ഇന്ത്യയിലെ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിയെയും ബ്രിട്ടീഷ് എം പിമാര്‍ കുറ്റപ്പെടുത്തിയിരുന്നു.

 

 

Latest