Connect with us

Eduline

കുഫോസില്‍ സമുദ്ര അനുബന്ധ പഠനത്തിന് പി ജി, പി എച്ച് ഡി പ്രോഗ്രാമുകള്‍

Published

|

Last Updated

വിവിധ സമുദ്ര, അനുബന്ധ വിഷയങ്ങളില്‍ പി ജി, പി എച്ച് ഡി പ്രാഗ്രാമുകളുമായി കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്). വിവിധ പി ജി, പി എച്ച് ഡി പ്രോഗ്രാമുകളിലേക്ക് മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം. പി ജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് എട്ടിനും പി എച്ച് ഡി ജൂണ്‍ 20നും നടക്കും. അപേക്ഷാ ഫീസ് 1100 മുതല്‍ 3300 രൂപവരെയാണ്. അപേക്ഷിക്കുന്ന പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് അപേക്ഷാ ഫീസ്. എസ് സി, എസ്ടി വിഭാഗങ്ങള്‍ക്ക് പകുതി തുക നല്‍കിയാല്‍ മതി. ഏപ്രില്‍ ആറുവരെയാണ് അപേക്ഷാ സമയം. എന്നാല്‍ ഫീസ് ഒടുക്കാന്‍ അടുത്ത പ്രവൃത്തി ദിനംകൂടി അവസരം നല്‍കും.
അപേക്ഷിക്കുന്നതിന് മുമ്പ് വെബ്‌സൈറ്റില്‍ നിന്ന് പ്രോസ്‌പെക്ടസ് മുഴുവന്‍ വായിച്ച് ഓരോന്നിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതകള്‍, പ്രവേശന പരീക്ഷയുടെ സിലബസ് എന്നിവ വ്യക്തമായി വായിച്ച് ബോധ്യപ്പെടണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും admission.kufos.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍

മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ് (എം എഫ് എസി): അക്വാട്ടിക് എന്‍വയേണ്‍മെന്റ് മാനേജ്‌മെന്റ്, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്, അക്വാകള്‍ച്ചര്‍, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജി, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ഫിഷ് പ്രോസസിംഗ് ടെക്‌നോളജി, ഫിഷറീസ് എന്‍ജിനിയറിംഗ് ടെക്‌നോളജി.

എം ബി എ

ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, റൂറല്‍ മാനേജ്‌മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ്), എനര്‍ജി മാനേജ്‌മെന്റ് കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യത നേടണം.

എം എസ്‌ സി

ഫിസിക്കല്‍ ഓഷ്യനോഗ്രഫി, മറൈന്‍ ബയോളജി, എര്‍ത്ത് സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്‌സ്, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജിഐഎസ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ബയോടെക്‌നോളജി, ക്ലൈമറ്റ് സയന്‍സ്, മറൈന്‍ മൈക്രോബയോളജി, മറൈന്‍ കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്.

എം ടെക്

ഇന്റഗ്രേറ്റഡ് കോസ്റ്റര്‍ സോണ്‍ മാനേജ്‌മെന്റ്, ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിംഗ്, കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിംഗ്.
എൽ എൽ എം: മാരിടൈം ലോ

പി എച്ച് ഡി പ്രോഗ്രാം

ഫിഷറീസ്, ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്.