Connect with us

National

പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്; മാര്‍ച്ച് 15ന് പ്രഖ്യാപനമുണ്ടായേക്കും

Published

|

Last Updated

ലക്‌നോ | പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകനും ദളിത് നേതാവുമായിരുന്ന കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികമായ മാര്‍ച്ച് 15ന് പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബി എസ് പി) നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോട് ചേര്‍ന്ന് പുതിയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.

എസ് ബി എസ് പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി ചന്ദ്രശേഖര്‍ ആസാദ് തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്, യു പി പഞ്ചായത്ത് തിരഞ്ഞെടുപ്പ് തുടങ്ങിയവ മുന്നില്‍ക്കണ്ടാണ് പാര്‍ട്ടി രൂപവത്ക്കരണ നീക്കം.

---- facebook comment plugin here -----

Latest