Connect with us

Eduline

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി ജി പ്രവേശം

Published

|

Last Updated

സര്‍വകലാശാലക്ക് സമാനമായ പദവിയുള്ള ശ്രേഷ്ഠസ്ഥാപനമായ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പി ജി കോഴ്സുകളിലേക്ക് പ്രവേശനത്തിന് മാര്‍ച്ച് ആറ് വരെ അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്‌സിന് പുറമെ മറ്റു ചില വിഷയങ്ങളിലെയും പഠന ഗവേഷണങ്ങള്‍ക്ക് സൗകര്യമുണ്ട്. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ മാര്‍ച്ച് ആറിനകം അപേക്ഷിക്കണം. Indian Statistical Institute, 203, BT Road, Kolkata – 700 108; Csabn: admissionsupport@isical.ac.in; വെബ്: www.isical.ac.in; www.isical.a-c.in/~admission. ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, തെസ്പൂര്‍, ഹൈദരാബാദ് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളുണ്ട്. മെയ് 10ന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷക്ക് തിരുവനന്തപുരം, എറണാകുളം, കോയമ്പത്തൂര്‍, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ 66 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രവേശനം ലഭിക്കുന്ന ഭൂരിപക്ഷ വിദ്യാര്‍ഥികള്‍ക്കും സ്റ്റൈപ്പന്‍ഡ് ലഭിക്കുമെന്നതും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

പ്രോഗ്രാമുകളും പ്രതിമാസ സ്റ്റൈപ്പന്‍ഡും

മൂന്ന് വര്‍ഷ B. State. (Hons): അപേക്ഷകർക്ക് മാത്‌സ് അടങ്ങിയ പ്ലസ്ടുവാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. കൊല്‍ക്കത്തയിലാണ് കോഴ്‌സ്. പ്രതിമാസം 5,000 രൂപ സ്റ്റൈപ്പന്‍ഡായി ലഭിക്കും.
മൂന്ന് വര്‍ഷ B. Math (Hons): അപേക്ഷകർക്ക് മാത്‌സ് അടങ്ങിയ പ്ലസ്ടുവാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ബെംഗളൂരുവിലാണ് കോഴ്‌സ്. പ്രതിമാസം 5000 രൂപ സ്റ്റൈപ്പന്‍ഡായി ലഭിക്കും
ഇന്ത്യന്‍ നാഷനല്‍ മാത്‌സ് ഒളിമ്പ്യാഡില്‍ അവാര്‍ഡ് ലഭിച്ചവര്‍ക്ക് ഈ രണ്ട് കോഴ്‌സുകളിലേക്കും എഴുത്ത് പരീക്ഷക്ക് ഇരിക്കേണ്ടതില്ലെങ്കിലും യഥാസമയം അപേക്ഷിക്കണം.

രണ്ടു വര്‍ഷ M Stat: സ്റ്റാറ്റ്‌സ് അടങ്ങിയ ബാച്ച്‌ലര്‍ ബിരുദം, ബി. ടെക് അഥവാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു നേടിയ ബി മാത്, പി ജി ഡിപ്ലോമ ഇന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെതേഡ്‌സ് ആന്‍ഡ് അനലിറ്റിക്‌സ് എന്നിവയാണ് യോഗ്യത. കോഴ്‌സ് ഡല്‍ഹിയിലായിരിക്കും. പ്രതിമാസ സ്റ്റൈപ്പന്‍ഡായി 8,000 രൂപ ലഭിക്കും.
രണ്ട് വര്‍ഷ M Math: മാത്‌സടങ്ങിയ ബിരുദരമ, ബി ടെക്കോ, ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു നേടിയ ബിസ്റ്റാറ്റോ ആണ് യോഗ്യത. കോഴ്‌സ് കൊല്‍ക്കത്തയില്‍ലായിരിക്കും. 8000 രൂപ സ്റ്റൈപ്പന്‍ഡായി ലഭിക്കും.

രണ്ട് വര്‍ഷ MS in Quantitative Economics: മാത്‌സ് അടങ്ങിയ മൂന്നുവര്‍ഷ ബാച്‌ലര്‍ ബിരുദമോ ബി.ടെക്കോ അടിസ്ഥാന യോഗ്യതയായി പരിഗണിക്കും. കൊല്‍ക്കത്തയിലും ഡല്‍ഹിയിലും കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് അവസരം ലഭിക്കും, 8000 രൂപയാണ് സ്റ്റൈപ്പന്‍ഡ്.
രണ്ടുവര്‍ഷ MS in Qualtiy Management Science: മാത്‌സ് അടങ്ങിയ മൂന്നു വര്‍ഷ ബാച്ച്‌ലര്‍ ബിരുദവം ബി.ടെകും യോഗ്യതായി പരിഗണിക്കും; ബെംഗളൂരുവിലും ഹൈദരാബാദിലും കോഴ്‌സ് പഠിക്കാന്‍ അവസരം ലഭിക്കും. സ്റ്റൈപ്പെന്‍ഡായി 8000 രൂപ ലഭിക്കും.

രണ്ടുവര്‍ഷ MS in Library and Information Science: ഏതെങ്കിലും വിഷയത്തിലെ മൂന്നുവര്‍ഷ ബാച്ച്‌ലര്‍ ബിരുദം മതിയാകും, കോഴ്‌സ് ബെംഗളൂരുവിലാണ്, 8000 രൂപയാണ് സ്റ്റൈപ്പെന്‍ഡ്.
രണ്ട് വര്‍ഷ M Tech in Computer Science: ബിടെക് അഥവാ മാത്‌സ് അടങ്ങിയ പ്ലസ്ടുവിന് ശേഷം ഏതെങ്കിലും വിഷയത്തിലെ മാസ്റ്റര്‍ ബിരുദം. കോഴ്‌സ് കൊല്‍ക്കത്തയില്‍, 12,400 രൂപ. മികച്ച ഗേറ്റ് സ്‌കോറുള്ളവര്‍ എഴുത്തുപരീക്ഷയില്‍ ഇരിക്കേണ്ട. പക്ഷേ യഥാസമയം അപേക്ഷിക്കണം.
രണ്ടു വര്‍ഷ Master of Technology in Cryptology and amp; Securtiy: യോഗ്യതയും മറ്റും കമ്പ്യൂട്ടര്‍ സയന്‍സ് എംടെക്കിന്റേതു തന്നെ. കോഴ്‌സ് കൊല്‍ക്കത്തയില്‍. 8000 രൂപ (ഇതു കൂട്ടിയേക്കാം.)

രണ്ടുവര്‍ഷ M Tech in Qualtiy, Reliabiltiy and amp; Operations Research: സ്റ്റാറ്റ്‌സില്‍ മാസ്റ്റര്‍ ബിരുദവും സ്റ്റാറ്റ്‌സ് അടങ്ങിയ മാത്‌സ് മാസ്റ്റര്‍ ബിരുദവും ബിടെക് തുല്യ പ്രഫഷനല്‍ അംഗത്വവും യോഗ്യതയായി പരിഗണിക്കും. പ്ലസ്ടുവിന് ഫിസിക്‌സും കെമിസ്ട്രിയും പഠിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. കോഴ്‌സ് കൊല്‍ക്കത്തയിലാണ്. 12,400 രൂപയാണ് സ്റ്റൈപ്പന്‍ഡായി ലഭിക്കുക.
ഒരുവര്‍ഷ PG Diploma in Statistical Methods and amp; Analytics: മാത്‌സ് അടങ്ങിയ ബിരുദവും ബിടെക്, തുല്യയോഗ്യതയും മതിയാകും. കോഴ്‌സ് ചെന്നൈയിലും തെസ്പൂരിലും പൂര്‍ത്തിയാക്കാം.

ഒരു വര്‍ഷ PG Diploma in Agricultural and amp; Rural Management with Statistical Methods and Analytics: മാത്‌സ് അടങ്ങിയ ബിരുദമാണ് യോഗ്യത, കോഴ്‌സ് ജാര്‍ഖണ്ഡിലെ ഗിരിഡീഹില്‍.

2020 ജൂലൈ 31നകം യോഗ്യതാപരീക്ഷ പൂര്‍ത്തിയാക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമുണ്ട്. പ്രായപരിധി ബാധകമാകില്ല. ഇതോടൊപ്പം ഓപ്പണ്‍ സ്‌കൂള്‍ പ്ലസ്ടുക്കാരെയും ബിസ്റ്റാറ്റ്, ബിമാത്‌സ് പ്രവേശനത്തിനു പരിഗണിക്കും. ഒരാള്‍ക്ക് ഒരു പ്രോഗ്രാമിനു മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ബിസ്റ്റാറ്റിനും ബിമാത്‌സിനും ഒരുമിച്ചു ശ്രമിക്കുന്നവര്‍ വ്യത്യസ്ത ഇ-മെയില്‍ ഐഡികളുപയോഗിച്ച് വെവ്വേറെ അപേക്ഷിക്കണം. അപേക്ഷാവേളയില്‍ തെറ്റായ വിവരം നല്‍കിയാല്‍, പുതിയ ഇ-മെയില്‍ ഐ ഡി ഉപയോഗിച്ചു വീണ്ടും അപേക്ഷിക്കേണ്ടിവരും; തിരുത്താന്‍ വ്യവസ്ഥയില്ല.

Latest