Connect with us

National

ഇപിഎഫ് പലിശ നിരക്ക് 8.5 ശതമാനമായി കുറച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഇ പി എഫ് പലിശനിരക്ക് കുറച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയ 8.65 ശതമാനം പലിശനിരക്കില്‍ നിന്ന് 15 ബേസിസ് പോയിന്റുകള്‍ കുറച്ച് 8.5 ശതമാനമാണ് പുതിയ നിരക്ക്. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

പ്രൊവിഡന്റ് ഫണ്ട് പദ്ധതില്‍ അംഗങ്ങളായ ആറ് കോടിയിലധികം പേരെ തീരുമാനം ബാധിക്കും. കേന്ദ്ര ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ആണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഉയര്‍ന്ന ബോഡിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്.

നിര്‍ദ്ദിഷ്ട പരിഷ്‌കരണത്തോടെ, ഇപിഎഫ് പലിശനിരക്ക് ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതിന് മുമ്പ് 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് ഈ നിരക്കില്‍ പലിശ നല്‍കിയിരുന്നത്.