Connect with us

National

നിയമം നടപ്പിലാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടാല്‍ ജനാധിപത്യം തകരും: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

Published

|

Last Updated

ഗുരുഗ്രാം (ഹരിയാന) | നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടാല്‍ ജനാധിപത്യം തകരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍. നിയമം നടപ്പിലാക്കേണ്ടവരാണ് പോലീസുകാര്‍. അവര്‍ അതില്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യവും പരാജയപ്പെടുമെന്ന് ഡോവല്‍ വ്യക്തമാക്കി. യുവ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോവല്‍.

“നിങ്ങള്‍ ആദ്യം പ്രശ്‌നം തിരിച്ചറിയണം, പിന്നീട് അത് നിര്‍വചിക്കണം. അതിന് ശേഷം പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണ്. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കണം” – ഡോവല്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 40ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ ആക്രമണത്തില്‍ പോലീസ് നിഷ്‌ക്രിയമായി നോക്കിനിന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രസ്താവന. അക്രമം അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പോലീസിനെ സുപ്രീം കോടതിയും ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചുമതല അജിത് ഡോവലിനാണ്.