Connect with us

Ongoing News

വനിതാ ടി20 ലോകകപ്പ്: ഇന്ത്യ ഫൈനലിൽ, മഴയോട് തോറ്റ് ഇംഗ്ലണ്ട് പുറത്ത്

Published

|

Last Updated

സിഡ്‌നി | വനിതാ ടി20 ലോകകപ്പിൽ തിമിർത്ത് പെയ്ത മഴ ഇന്ത്യയെ ഫൈനലിലെത്തിച്ചു. ഇംഗ്ലണ്ടിനെതിരായ ഒന്നാം സെമി ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനാലാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ ചുണക്കുട്ടികൾ ഫൈനൽ പ്രവേശം നേടിയത്. ആസ്‌ത്രേലിയയിലെ സിഡ്‌നി സ്റ്റേഡിയത്തിൽ മഴ തുടർന്ന സാഹചര്യത്തിൽ ടോസ് പോലും നടന്നില്ല. ഇതോടെ, രണ്ടാം കിരീട മോഹവുമായെത്തിയ ഇംഗ്ലണ്ട് മഴയോട് തോറ്റ് പുറത്തായി. ഇതാദ്യമായാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ഞായറാഴ്ച വനിതാ ദിനത്തിലാണ് കലാശപ്പോര്.

ഇന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോൾ ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തെത്തിത്. രണ്ടം സെമിയിൽ ഗ്രൂപ്പ് ബി ചാംമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക നിലവിലെ ജേതാക്കളായ ആസ്‌ത്രേലിയയെ നേരിടും. ഉച്ചക്ക് 1.30നാണ് രണ്ടാം സെമി.

രാവിലെ 9.30ന് തുടങ്ങേണ്ട മത്സരം കനത്ത മഴ കാരണം ടോസ് പോലും നടത്താതെയാണ് ഉപേക്ഷിക്കേണ്ടി വന്നത്. കാലവസ്ഥാ പ്രവചനം അനുസരിച്ച് നേരത്തെ തന്നെ നല്ല മഴക്ക് സാധ്യത ഉണ്ടായിരുന്നു. ഇന്ത്യ എ ഗ്രൂപ്പ് ചാംപ്യന്മാരായപ്പോൾ ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തെത്തിത്.

ഇന്ത്യ തുടർച്ചയായ രണ്ടാം തവണയാണ് വനിതാ ടി20 ലോകകപ്പ് സെമിയിൽ കളിക്കുന്നത്. 2018ലെ ടി20 ലോകകപ്പ് സെമിയിലും 2017 ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ട് കളിയിലേയും തോൽവിക്ക് പകരം ചോദിക്കാനിറങ്ങിയ ഇന്ത്യക്ക് തുണയായി മഴ കൂടി എത്തി. ഇതു വരെ ഒരു മത്സരത്തിലും തോൽക്കാതെ മുന്നേറിയ കരുത്ത് ഇന്ത്യയെ ഫൈനലിലേക്കെത്തിച്ചു. രണ്ടാം സെമിയിൽ ഗ്രൂപ്പ് ബി ചാംമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക നിലവിലെ ജേതാക്കളായ ആസ്‌ത്രേലിയയെ നേരിടും. ഉച്ചക്ക് 1.30നാണ് രണ്ടാം സെമി.