Connect with us

Covid19

കൊറോണ: യു എ ഇക്കാര്‍ക്ക് ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് നയതന്ത്ര കാര്യാലയം

Published

|

Last Updated

ദുബൈ | കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യു എ ഇക്കാര്‍ക്ക് ഇന്ത്യയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ദുബൈയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം നിഷേധിച്ചു. ഇതുസംബന്ധിച്ച യാതൊരു നിര്‍ദേശവും ഇന്ത്യ പുറപ്പെടുവിച്ചിട്ടില്ലെന്ന് കാര്യാലയം ട്വീറ്റ് ചെയ്തു. ഇന്ത്യയും യു എ ഇയും നല്‍കുന്ന ഔദ്യോഗിക പ്രസ്താവങ്ങള്‍ നിരീക്ഷിക്കാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് യു എ ഇയിലെ ഇന്ത്യന്‍ പ്രവാസികളോട് ആവശ്യപ്പെട്ടു.

അതേസമയം, യു എ ഇയിലെ നിരവധി പരിപാടികള്‍ മാറ്റിവക്കുകയും വിദ്യാലയങ്ങള്‍ക്ക് മാര്‍ച്ച് എട്ടു മുതല്‍ നാലാഴ്ചത്തെ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Latest