Connect with us

Kerala

മിന്നല്‍ പണിമുടക്ക്; കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ ആര്‍ ടി ഒയുടെ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി മിന്നല്‍ പണിമുടക്കില്‍ ജീവനക്കാര്‍ക്കെതിരെ ആര്‍ ടി ഒയുടെ പ്രാഥമിക റിപ്പോര്‍ട്ട്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ മനപ്പൂര്‍വം ഗതാഗത തടസ്സമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗത തടസ്സമുണ്ടാക്കാന്‍ ഗാരേജിലെ ബസുകളും പൊതു നിരത്തിലിറക്കി.ഡ്രൈവര്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍ നല്‍കാന്‍ ആര്‍ ടി ഒ ആവശ്യപ്പെട്ടു.

സംഭവത്തില്‍ തുടരന്വേഷണത്തിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി കെ സുദീപിനെ ചുമതലപ്പെടുത്തി.

Latest