Connect with us

National

ജമ്മു കശ്മീരില്‍ സാമൂഹിക മാധ്യമ വിലക്ക് നീക്കി

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ സാമൂഹിക മാധ്യമ വെബ് സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അധികൃതര്‍ പിന്‍വലിച്ചു. ജനങ്ങള്‍ക്ക് നിയന്ത്രണം കൂടാതെ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്താമെന്നും എന്നാല്‍ 2ജി സ്പീഡ് മാത്രമെ ഉണ്ടാവുകയുള്ളൂവെന്നും പുതിയ ഉത്തരവില്‍ അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് 17 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്.

പോസ്റ്റ് പെയ്ഡ് സിം കാര്‍ഡ് ഉടമകള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗം തുടരാം. എന്നാല്‍, സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം പരിശോധനക്ക് വിധേയമാക്കിയ ശേഷം മാത്രമെ പ്രി പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകൂ. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിനു പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.