Connect with us

Covid19

കൊറോണ: സഊദിയില്‍ ആഭ്യന്തര ഉംറയും നിര്‍ത്തി; മദീന സന്ദര്‍ശനത്തിനും നിയന്ത്രണം

Published

|

Last Updated

മക്ക/മദീന | സഊദിയില്‍ നിന്നുള്ള ആഭ്യന്തര ഉംറ തീര്‍ത്ഥാനം താത്കാലികമായി നിര്‍ത്തിവെച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിയന്ത്രണം രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മക്കയിലെയും, മദീനയിലെയും അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ കർശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയത്. കൊറോണ വൈറസ് ( കോവിഡ് 19 ) ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്നതോടെ പ്രതിരോധത്തിന്റെ ഭാഗമായി വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് നേരത്തെ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇരുഹറമുകളിലും തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികളും ഊര്‍ജിതമാക്കിയിരുന്നു. സഊദിയില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കൊറോണ  സ്ഥിരീകരിച്ചത്. ഇറാന്‍ സന്ദര്‍ശനത്തിന് ശേഷം ബഹ്‌റൈനിലെത്തി കിംഗ് ഫഹദ് കോസ്‌വേ വഴി സഊദിയിലെത്തിയ സ്വദേശി പൗരനാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് സഊദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

സിറാജ് പ്രതിനിധി, ദമാം

Latest