Connect with us

National

ഡല്‍ഹി അക്രമം രാജ്യത്തിന്റെ യശസ്സിനേറ്റ കളങ്കം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ ഇന്ത്യയുടെ യശസ്സിന് കളങ്കമേല്‍പ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍. മറ്റു നിരവധി കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 48 പേര്‍ മരിക്കാനും 200 പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ അക്രമം നടന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് സംഘം നടത്തുന്ന പ്രഥമ സന്ദര്‍ശനമാണിത്.

രാജ്യ തലസ്ഥാനത്തുണ്ടായ അക്രമം സാഹോദര്യത്തെയും സനേഹത്തെയുമെല്ലാം തകര്‍ത്തിരിക്കുകയാണ്. ഹിന്ദുസ്ഥാന്റെയും ഭാരത് മാതയുടെയും നഷ്ടമാണിത്. ലോകത്ത് നമുക്കുണ്ടായിരുന്ന യശസ്സാണ് അക്രമികള്‍ കത്തിച്ചുകളഞ്ഞത്- ബ്രിജ്പുരി പ്രദേശത്ത് തകര്‍ക്കപ്പെട്ട സ്‌കൂള്‍ സന്ദര്‍ശിക്കവെ രാഹുല്‍ പറഞ്ഞു. “ഇന്ത്യയുടെ ഭാവിയായിരുന്നു ഈ വിദ്യാലയത്തെ വെറുപ്പും അക്രമവും തകര്‍ത്തിരിക്കുകയാണ്. ഇത് ഭാരത് മാതക്ക് ഗുണകരമല്ല. ഇന്ത്യയെ തിരിച്ചുപിടിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.”

സാമൂഹിക മാധ്യമത്തിലെ അക്കൗണ്ടല്ല, വെറുപ്പാണ് ഒഴിവാക്കേണ്ടതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഒഴിവാകുകയാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനോട് പ്രതികരിക്കവെ, രാഹുല്‍ പറഞ്ഞിരുന്നു.

Latest