Connect with us

National

പാര്‍ട്ടിയില്‍ സമ്മര്‍ദമുണ്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തില്ല

Published

|

Last Updated

ന്യൂഡല്‍ഹി | എ ഐ സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് മേല്‍ മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം തുടരുന്നതിനിടയിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി. അധ്യക്ഷ സ്ഥാനത്തില്‍ താന്‍ നിലപാട് വ്യക്തമാക്കിയതാണ്. ഇത് സംബന്ധിച്ച കത്ത് നേരത്തെ കോണ്‍ഗ്രസിന് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനായി ഞാന്‍ തിരിച്ചെത്തുമോ എന്ന ചോദ്യമേ ഇനി വേണ്ടെന്നും രാഹുല്‍ പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചത്. രാജിക്കത്ത് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. അമേഠിയില്‍ സ്മൃതി ഇറാനിയോട് ഏറ്റ തോല്‍വിയും രാഹുലിനെ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. രാഹുല്‍ ഒഴിഞ്ഞതോടെ സോണിയാ ഗാന്ധി നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് താത്കാലിക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ സ്ഥിരം അധ്യക്ഷന്‍ വേണമെന്ന ആവശ്യവും ചര്‍ച്ചയും സജീവമായതോടെയാണ് നേതാക്കള്‍ വീണ്ടും രാഹുലില്‍ സമ്മര്‍ദം ചെലുത്തി തുടങ്ങിയത്. കൂടാതെ സോണിയാ ഗാന്ധിയുടെ അനാരോഗ്യവും പുതിയ അധ്യക്ഷനായുള്ള നീക്കം സജീവമാക്കുന്നു.

 

 

Latest