Connect with us

National

നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ദയാഹരജി രാഷ്ട്രപതി തള്ളി

Published

|

Last Updated

നിര്‍ഭയകേസ് കുറ്റവാളികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്നും വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. പവന്‍ ഗുപ്തയുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ മുന്‍പ് പുറപ്പെടുവിച്ചിരുന്ന മരണവാറന്റ് കോടതി സ്‌റ്റേ ചെയ്ത്.

ഇതോടെ കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയായി. ദയാഹര്‍ജികള്‍ തളളിയ സാഹചര്യത്തില്‍ വിചാരണക്കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിക്കും.

കേസില്‍ മുകേഷ് കുമാര്‍ (32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്.

കേസില്‍ മുകേഷ് കുമാര്‍ (32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവര്‍ക്കാണ് സുപ്രീം കോടതി വധശിക്ഷ വിധിച്ചത്.

Latest