Connect with us

Kerala

അമേരിക്കയില്‍ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ 25 മരണം

Published

|

Last Updated

ടെന്നിസി |അമേരിക്കയിലെ ടെന്നിസിയില്‍ വീശിയടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ 25 മരണം. ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. 140 കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയുമുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകരാറിലായിരിക്കുകയാണ്. വില്‍സണ്‍,നാഷ് വില്ല എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അധികൃതര്‍ അപായ സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനുമുന്നേ ചുഴലിക്കാറ്റ് വീശിയടിക്കുകയായിരുന്നു. വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലാരംഭിച്ചിട്ടുണ്ട്.ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട

Latest