Connect with us

Bahrain

ഹൃദയാഘാതം: ബഹ്‌റൈനില്‍ രണ്ട് മലയാളികള്‍ മരണപ്പെട്ടു

Published

|

Last Updated

അഷ്‌റഫ് മലയില്‍ ,ഷാജി നടുവണ്ണൂര്‍

മനാമ  | ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശികളായ രണ്ടു പേര്‍ മരണപെട്ടു.
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ഷാജി(45), വടകര പുതുപ്പണം പരേതനായ ബീരാന്‍ കോയയുടെ മകന്‍ അഷ്‌റഫ് മലയില്‍ (52) എന്നിവരാണ് മരണപ്പെട്ടത്.

ആലിയയിലെ മോഡേണ്‍ ആര്‍ക്കിടെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷാജി. മാതാവ് ഖദീജ. ഭാര്യ ഷെരീഫ, മക്കള്‍; ഷിഫ ഷെറിന്‍, ഹാദി ഹംദാന്‍. മൃതദേഹം ചൊവ്വാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോയി

മുപ്പത് വര്‍ഷമായി റിഫയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഷ്‌റഫ്. ഇന്നലെ വൈകീട്ട് താമസ സ്ഥലത്തുവെച്ചു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മരണം . ഭാര്യ ജുമൈലത്ത്. രണ്ടുമക്കളുണ്ട് . സഹോദരങ്ങള്‍: തെല്‍ഹത്, സക്കീര്‍, സിദ്ദിക്ക്, സക്കീന, ഫാത്തിമ. മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.