Connect with us

Kerala

ഗള്‍ഫിലെ കോവിഡ് 19: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും- തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം | ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക സൃഷ്ടിച്ച് കോവിഡ് 19 വൈറസ് പടരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയേയും ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കയറ്റുമതി നിലക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. വിദേശികളുടെ കേരള സന്ദര്‍ശനവും വലിയ തോതില്‍ കുറയും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ ഇത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവില്‍ സഊദി ഉംറ തീര്‍ഥാടനത്തിന് നിയന്ത്രണം വെച്ചു. ഇത് അവരുടെ സാമ്പദ് ഘടനയെ താറുമാറാക്കും. ഗള്‍ഫില്‍ നിന്നുളള വരുമാനമാനം കുറയുന്നത് സമ്മുടെ സംസ്ഥാനത്തെയും നേരിട്ട് ബാധിക്കും.
ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നത് ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇലക്ട്രിക്കല്‍ മേഖലകളെയെല്ലാം ബാധിക്കുകയാണ്. ഈ മേഖലകളിലെല്ലാം അസംസ്‌കൃത വസ്തുക്കള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഇത് തൊഴിലില്ലായ്മ കൂട്ടുന്നു. വരുമാനത്തെയും ബാധിക്കുന്നുതായും ധനമന്ത്രി പ്രതികരിച്ചു.