Connect with us

Kerala

ഏഴിമല നാവിക അക്കാദമിക്ക് സമീപം ഡ്രോണ്‍; ഭീകര വിരുദ്ധ സേന അന്വേഷണം തുടങ്ങി

Published

|

Last Updated

കണ്ണൂര്‍  |അതീവ സുരക്ഷാ മേഖലയായ പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിക്ക് സമീപം ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് നാവിക അക്കാദമി ലെഫ്‌നന്റ് കേണല്‍ പഞ്ചാല്‍ ബോറ പയ്യന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തിയത് പോലീസ് ഗൗരവമായാണ് കാണുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം തുടങ്ങി.

Latest