Connect with us

Kerala

പ്രകോപനപരമായ പോസ്റ്റര്‍; എബിവിപിയുടെ പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്

Published

|

Last Updated

പാലക്കാട് | മലമ്പുഴ ഐടിഐയില്‍ പ്രകോപനപരമായ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന് ആരോപിച്ച് എസ് എഫ് ഐനേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ് എഫ് ഐ മലമ്പുഴ ഐ ടി ഐ യൂണിറ്റ് കമ്മറ്റി സെക്രട്ടറി സുജിത്, പ്രസിഡന്റ് ജിതിന്‍ ഉള്‍പ്പടെയുള്ള യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കലാപം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചുവെന്ന എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ പ്രതിജ്ഞയെ വികൃതമാക്കി ചിത്രീകരിച്ച് പ്രകോപനത്തിന് ശ്രമിച്ചുവെന്നാണ് പരാതി.
അതേ സമയം കേസെടുത്തതുമായി ബന്ധപ്പെട്ട് കാര്യം പരിശോധിച്ച് വരികയാണെന്നും കലാപകാരികള്‍ അഴിഞ്ഞാടുന്ന ഇന്ത്യയല്ല ഞങ്ങളുടെ ഇന്ത്യ എന്നാണ് എസ്എഫ്‌ഐ ഉദ്ദേശിച്ചതെന്നും ജില്ലാ സെക്രട്ടറി ദിനനാഥ് പറഞ്ഞു. ഐപിസി 153 പ്രകാരം കലാപം സൃഷ്ടിക്കുക ലക്ഷ്യമിട്ട് മനപൂര്‍വം പ്രകോപനമുണ്ടാക്കിയെന്നതിനാണ് കേസ്‌

---- facebook comment plugin here -----

Latest