Connect with us

Kerala

മലേഷ്യയില്‍നിന്നെത്തി ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി മരിച്ചു

Published

|

Last Updated

കൊച്ചി  |കൊറോണ രോഗ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.പയ്യന്നൂര്‍ സ്വദേശി ജെയ്‌നേഷ് (36) ആണ് ഇന്നലെ രാത്രി 12 മണിയോടെ മരിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇദ്ദേഹത്തിന്റെ ആദ്യ സാംപിളില്‍ നടത്തിയ പരിശോധനയില്‍ കൊറോണ ബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം വന്നിട്ടില്ല.

മലേഷ്യയില്‍നിന്നും വ്യാഴാഴ്ച രാത്രി ഒരു മണിക്ക് കൊച്ചിയില്‍ വിമാനമിറങ്ങിയശേഷം പരിശോധനക്കു വിധേയനാകുകയായിരുന്നു.അവിടെനിന്നുമാണ് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ജെയ്‌നേഷ് രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്യുകയായിരുന്നു.

---- facebook comment plugin here -----

Latest