Connect with us

First Gear

വരവായി, പുത്തൻ യൂനീകോൺ

Published

|

Last Updated

ന്യൂഡൽഹി | യൂനികോൺ ബൈക്കിന്റെ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പുതിയ പതിപ്പ് ഹോണ്ട പുറത്തിറക്കി. 93,593 ആണ് എക്‌സ് ഷോറൂം (ഡൽഹി) വില . മികച്ച പ്രകടനവും കാര്യക്ഷമതയും നൽകുന്ന 160 സി സി എൻജിനാണ് യൂനികോൺ ബി എസ് -6ന്റെ പ്രത്യേകത. ഇന്ത്യയിൽഹോണ്ട അവതരിപ്പിച്ച ആദ്യ മോട്ടോർ സൈക്കിളാണ് യൂനികോൺ. പുതിയ മോഡലിന് വില അൽപ്പം കൂടും.

ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കാൻ പാകത്തിനുള്ള ഡിസൈൻ മാറ്റങ്ങൾ പുതിയ യൂനികോണിലില്ല. ഹോണ്ട ഇക്കോ ടെക്‌നോളജി, ഫ്യുവൽ ഇൻജക്്ഷൻ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ സിലിൻഡർ എൻജിൻ 7,500 അർ പി എമ്മിൽ 12.73 ബി എച് പി പവർ ആണ് നിർമിക്കുന്നത്.

---- facebook comment plugin here -----

Latest