Connect with us

National

അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സോണിയാ ഗാന്ധി അഞ്ചംഗ സംഘത്തെ നിയോഗിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അഞ്ചംഗ സംഘത്തെ നിയോഗിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, എ.ഐ.സി.സിയില്‍ ഡല്‍ഹിയുടെ ചുമതലയുള്ള ശക്തിസിങ് ഗോഹില്‍, ഹരിയാന പി.സി.സി മേധാവി കുമാരി സെല്‍ജ, മുന്‍ എംപി താരിഖ് അന്‍വര്‍, മഹിള കോണ്‍ഗ്രസ് അധ്യക്ഷന്‍ സുസ്മിത ദേവ് എന്നിവരടങ്ങുന്നതാണ് പ്രതിനിധി സംഘം. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് സമര്‍പ്പിക്കാന്‍ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാനിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രതിപക്ഷം കത്ത് നല്‍കി.

ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി പ്രതികരിച്ചതും സമാധാന ആഹ്വാനം നടത്തിയതും 69 മണിക്കൂറിന് ശേഷമാണെന്നും അദ്ദേഹം ഇത് നേരത്തെ ചെയ്യണമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ ആഭ്യന്തര മന്ത്രി അമിത്ഷാ സമാധാന ആഹ്വാനം നടത്തിയിട്ടില്ല. അക്രമ ബാധിത പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രി സന്ദര്‍ശനം നടത്തണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.