Connect with us

Kerala

ദേവനന്ദയുടെ മരണം: മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല; ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല

Published

|

Last Updated

കൊല്ലം | ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടെ മൃതശരീരത്തില്‍ മുറിവുകളൊ ചതവുകളോ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ല. കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശരീരത്തിലുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ മരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകു. അതേ സമയം മരണത്തില്‍ ദുരൂഹത കാണുന്നില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. മരണം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തുകയായിരുന്നു. കോസ്റ്റല്‍ പോലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. പ്രദീപ് കുമാര്‍ -ധന്യ ദമ്പതികളുടെ മകളാണ്.

---- facebook comment plugin here -----

Latest