Connect with us

National

രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചു; സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ കേസ്

Published

|

Last Updated

ഹൈദരാബാദ് | സാമുദായിക സാഹോദര്യം തകര്‍ക്കുന്ന രീതിയിലുള്ള രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചതിന് ട്വിറ്റര്‍, വാട്ട്‌സ്ആപ്പ്, ടിക്ടോക് എന്നീ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ക്കെതിരെ കേസ്. ഹൈദരാബാദ് പോലീസ് സൈബര്‍ ക്രൈം വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. രാജ്യസുരക്ഷക്കും അഖണ്ഡതക്കും വെല്ലുവിളിയുണ്ടാക്കുന്ന, സാമുദായിക സാഹോദര്യം തകര്‍ക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതിന് ഐപിസിയിലേയും, ഐടിആക്ട് 2000ത്തിലേയും വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് അയക്കുമെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു.ഫെബ്രുവരി 18നാണ് കേസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14ന് ഹൈദരാബാദിലെ ജേര്‍ണലിസ്റ്റും, സാമൂഹ്യ പ്രവര്‍ത്തകനുമായ സില്‍വാരി ശ്രീശൈലം നല്‍കിയ പരാതിയില്‍ കേസില്‍ അന്വേഷണം നടത്താന്‍ ഹൈദരാബാദ് പതിനാലാം നമ്പര്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഹൈദരാബാദ് പൊലീസിനോട് നിര്‍ദേശിച്ചത്.