Connect with us

National

ഹിന്ദുത്വ ഭീകരരുടെ ക്രൂരതയെ അതിജീവിച്ച ഷബാന കുഞ്ഞിന് ജന്മം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ അഴിഞ്ഞാട്ടത്തിനിടെ ക്രൂരമായി മര്‍ദനമേറ്റ 30കാരി ഷബാന ആശുപത്രി കിടക്കയില്‍ പൂര്‍ണ ആരോഗ്യവാനയ കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ജയ്ശ്രീരാം വിളിച്ച് ഒരു സംഘം അക്രമികള്‍ കര്‍വാല്‍ നഗറിലെ ഷബാനയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനെ വീടിന് തീയിടുകയായിരുന്നു. ബഹളംകേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ഇത് തടയാന്‍ ശ്രമിച്ചു. ഇതോടെ പൂര്‍ണ ഗര്‍ഭിണിയായ ഷബാനക്കും ഭര്‍ത്താവിനും ക്രൂര മര്‍ദനമേറ്റു. പര്‍ണ ഗര്‍ഭിണിയായ ഷബാനയുടെ അടിവയറ്റില്‍ അക്രമികള്‍ ചവിട്ടി. ഷബാനയെ ചവിട്ടുന്നത് തടയാന്‍ ശ്രമിച്ച മാതാവ് നസീമക്കും മര്‍ദനമേറ്റു.

വീട് കത്തി എരിയുന്നതിനിടെ അടിവയറ്റിലേറ്റ ചവിട്ടിനാല്‍ വേദനകൊണ്ട് പുളഞ്ഞ ഷബാനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നാണ് പൂര്‍ണ ആരോഗ്യവാനയ കുഞ്ഞിന് ഷബാന ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് പിഞ്ച് കുഞ്ഞുമായി ഇനി എങ്ങോട്ട് പോകണമെന്ന ആശങ്കയിലാണ് കുടുംബം. വീട് പൂര്‍ണമായും കത്തിയെരിഞ്ഞ അവസ്ഥിയിലാണ്. ഒന്നപം ബാക്കിവെക്കാതെയാണ് വര്‍ഗീയ വാദികള്‍ അഗ്നിക്കിരയാക്കിയത്. ഇനി ബന്ധുക്കളുടെ വീട്ടിലേക്ക് പോകേണ്ടിവരുമെന്നാണ് ഷബാന വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.

---- facebook comment plugin here -----

Latest