Connect with us

Gulf

ബയാന്‍ പേക്ക് സമയുടെ പൂര്‍ണാനുമതി; ഫിനാബ്ലര്‍ സഊദി അറേബ്യയിലേക്ക്

Published

|

Last Updated

ദുബൈ | ഫിനാബ്ലറിന്റെ ഭാഗമായ, സഊദി അറേബ്യ ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാവ് ബയാന്‍ പേക്ക് സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ പൂര്‍ണ പ്രവര്‍ത്തനാനുമതി ലഭിച്ചു. സമ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ തൃപ്തികരവും വിജയകരവുമായി പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരമെന്ന് സി ഇ ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ വാലറ്റ് വഴി പണമിടപാടുകള്‍, ഇകോമേഴ്‌സ്, ചെറുകിട മധ്യനിര ബിസിനസ് പെയ്‌മെന്റ്‌സ് തുടങ്ങിയ സേവനങ്ങള്‍ ഇതുവഴി സാധ്യമാണ്. തങ്ങളുടെ നിലവിലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബയാന്‍ പേ മുഖേന സഊദി അറേബ്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കും വാണിജ്യ സംരംഭകര്‍ക്കും ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും പണമിടപാടുകള്‍ നടത്താന്‍ ഇതോടെ എളുപ്പത്തില്‍ സാധിക്കും. ഫിനാബ്ലറിന്റെ ആഗോള തലത്തിലെ വിപുലശൃംഖലയും പരിചയ സമ്പത്തും വൈദഗ്ധ്യവും ബയാന്‍ പേയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആക്കം കൂട്ടും.

ബയാന്‍ പേയുടെ മുഖ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ബയാന്‍ പേ ബിസിനസ്സും ബയാന്‍ പേ വാലറ്റും. സഊദി അറേബ്യയിലെ ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലും, സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലും ബിസിനസ് സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സഊദി അറേബ്യന്‍ വിപണിയുടെ ധനവിനിമയ രംഗത്ത്, ക്യാഷ്്‌ലസ്സ് സമൂഹമായി മാറാനുള്ള യത്‌നത്തില്‍ ബയാന്‍ പേ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് പ്രമോദ് മങ്ങാട്ട് പറഞ്ഞു.