Connect with us

Kerala

തച്ചങ്കരിയെ അന്വേഷണം ഏല്‍പ്പിച്ചത് കോഴിയെ സംരക്ഷിക്കാന്‍ കുറക്കുനെ ഏല്‍പ്പിച്ചത് പോലെ: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട് |  വെടിയുണ്ടയും തോക്കും കാണാതായ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരിയെ ഏല്‍പ്പിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ സി ബി ഐ അന്വേഷണമാണ് വേണ്ടത്. തച്ചങ്കരി കേസ് അന്വേഷിക്കുന്നത് കോഴിയെ സംരക്ഷിക്കാന്‍ കുറക്കുനെ ഏല്‍പ്പിക്കുന്നതിന് തുല്ല്യമാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഡി ജി പിക്കും ആഭ്യന്തര വകുപ്പിനെതിരേയുള്ള അഴിമതി ആരോപണങ്ങളെ വഴിമാറ്റാന്‍ മുന്‍മന്ത്രി വി കെ ശിവകുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണവമുായി വന്നിരിക്കുന്നത്. ശിവകുമാറിനെതിരെയുള്ള പരാതി തലയും വാലുമില്ലാത്തതാണ്. സര്‍ക്കാറിന്റെകൊള്ളരുതായ്മകള്‍ പുറത്ത് വരാതിരിക്കാന്‍ വിജിലന്‍സിനെ ഉപകരണമാക്കുന്നു. വിജിലന്‍സിനെ ഡ ജി പി തന്റെ കളിപ്പാവയാക്കാന്‍ നോക്കുകയാണ്. വിജിലന്‍സ് ഡയറക്ടറുടെ ജോലി ഡി ജി പി തന്നെ ചെയ്യുകയാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കുത്തിത്തിരുകി പ്രതിപക്ഷത്തെ വിജിലന്‍സിനെ ഉപയോഗിച്ച് വേട്ടയാടുകയാണ്. നിരന്തരം ആരോപണങ്ങള്‍
ഉയര്‍ന്നിട്ടും ഡി ജി പിയെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഡി ജി പി വിജിലന്‍സില്‍ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അലന്‍-താഹ കേസില്‍ യു.എ.പി.എ. ചുമത്താനുള്ള എന്ത് തെളിവാണ് കിട്ടിയതെന്ന് പ്രതിപക്ഷനേതാവായ തന്നോട് രഹസ്യമായെങ്കിലുംമുഖ്യമന്ത്രിപറയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Latest