Connect with us

International

പാക്കിസ്ഥാനില്‍ രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

Published

|

Last Updated

ഇസ്ലാമാബാദ് | പാക്കിസ്ഥാനില്‍ കര്‍ശനമായ ജാഗ്രതക്കിടയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്കാണ് കൊറോണ ബാധിച്ചതായി കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാന മന്ത്രിയുടെ പ്രത്യേക ആരോഗ്യ അസിസ്റ്റന്റായ ഡോ: സഫര്‍ മിര്‍സ ട്വീറ്റ് ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ അതിര്‍ത്തിയിലെ താഫ്താനിലാണ് താനിപ്പോഴുള്ളതെന്നും ഇസ്ലാമാബാദില്‍ തിരിച്ചെത്തിയ ശേഷം ഇതുസംബന്ധിച്ച വാര്‍ത്താ സമ്മേളനം നടത്തുമെന്നും മിര്‍സ
വ്യക്തമാക്കി.

കറാച്ചിയില്‍ 22കാരനായ യുവാവിന് കൊറോണ സ്ഥിരീകരിച്ചതായി സിന്ധ് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു മിര്‍സയുടെ ട്വീറ്റ്. ഇറാനില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് പകര്‍ന്നതെന്ന് സിന്ധ് സര്‍ക്കാറിലെ ആരോഗ്യ-ജനക്ഷേമ ഏകോപന വകുപ്പു മന്ത്രി മീരാന്‍ യൂസുഫ് അറിയിച്ചു. ഫെബ്രുവരി 20നാണ് ഇയാള്‍ ഇറാനില്‍ നിന്ന് കറാച്ചിയിലേക്ക് വിമാന മാര്‍ഗം തിരിച്ചെത്തിയത്. യുവാവിന്റെ ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.

Latest