Connect with us

Gulf

ബഹ്റൈനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 26 ആയി

Published

|

Last Updated

മനാമ | ബഹ്റൈനില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ചവരുടെ എണ്ണം 26 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലും (ജി എച്ച് സി) ലോകാരോഗ്യ സംഘടനയും (ഡബ്ല്യു എച്ച് ഒ) മുന്നോട്ടുവച്ച അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

ഇറാനില്‍ നിന്നും മടങ്ങിയെത്തിയവരിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരിയില്‍ ഇറാന്‍ സന്ദര്‍ശിച്ച മുഴുവന്‍ പൗരന്മാരെയും താമസക്കാരെയും പരിശോധിക്കുമെന്നും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ-സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ മുഴുവന്‍ സ്വദേശികളും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

---- facebook comment plugin here -----

Latest