Connect with us

National

എ ടി എമ്മുകളില്‍ രണ്ടായിരത്തിനു പകരം 500ന്റെ നോട്ടുകള്‍ കൂടുതലായി നിക്ഷേപിച്ച് ബേങ്കുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | എ ടി എമ്മുകളില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് പകരം 500ന്റെ നോട്ടുകള്‍ കൂടുതലായി നിക്ഷേപിക്കാനാരംഭിച്ച് ബേങ്കുകള്‍. 2000 ന്റെ കറന്‍സി വിപണിയില്‍ നിന്ന് കാലക്രമേണ പിന്‍വലിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. 2000 ന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി വിവരാവകാശത്തിനുള്ള മറുപടിയില്‍ റിസര്‍വ് ബേങ്ക് (ആര്‍ ബി ഐ) വ്യക്തമാക്കിയിരുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശമൊന്നുമില്ലാതെയാണ് എ ടി എമ്മുകളില്‍ 500ന്റെ കൂടുതല്‍ കറന്‍സികള്‍ നിറയ്ക്കുന്ന പ്രക്രിയ ബേങ്കുകള്‍ ആരംഭിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും ബേങ്കുകള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. തങ്ങളുടെ എ ടി എമ്മുകളില്‍ 2000ന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചതായി പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ ബേങ്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

2016-17 വര്‍ഷത്തില്‍ 2000ത്തിന്റെ 3,542.991 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചതായി വിവരാവകാശ രേഖയില്‍ ആര്‍ ബി ഐ പറയുന്നു. 2017-18ല്‍ ഇത് 111.507 ദശലക്ഷമായി കുറഞ്ഞു. 2018-19ല്‍ വീണ്ടും കുറഞ്ഞ് 46.690 ദശലക്ഷമായി.

Latest