Connect with us

National

കൊറോണ: വൈദ്യ സഹായവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം വുഹാനിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് തകര്‍ത്തെറിഞ്ഞ ചൈനയിലെ വുഹാനിലേക്ക് 15 ടണ്‍ വൈദ്യസഹായവുമായി ഇന്ത്യന്‍ വ്യോമസേന വിമാനം. വ്യോസേനയുടെ സി-17 വിമാനമാണ് സഹായവുമായി വുഹാനിലേക്ക് പുറപ്പെട്ടത്. വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന 80 ഇന്ത്യക്കാരെയും മറ്റു അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള 40 പേരെയും ഈ വിമാനത്തില്‍ തിരികെ എത്തിക്കും.

ഇന്ത്യയുടെ സഹായം പ്രതിസന്ധിയെ തരണം ചെയ്യാന്‍ ചൈനക്ക് ഉപകാരപ്രദമാകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഇന്ത്യ ചൈനയിലേക്ക് അയച്ചത്. ഇന്ത്യയും ചൈനയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ച് 70ാം വാര്‍ഷികം ആഘോഷിക്കു ഘട്ടത്തില്‍ ഇന്ന് അയച്ച സഹായം ചൈനയിലെ ജനങ്ങളോടുള്ള സൗഹൃദത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും അടയാളമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വുഹാനിലേക്ക് വിമാനം അയക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ നേരത്തെ ചൈന അവഗണിച്ചിരുന്നു. മറ്റു പല രാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ ഇന്ത്യക്ക് മാത്രം അനുമതി നല്‍കിയിരുന്നില്ല.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 2715 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 78,064 ആയി ഉയര്‍ന്നിട്ടുണ്ട്.