Connect with us

Kerala

കവളപ്പാറ ദുരന്തം: വീട് നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് ആറ് ലക്ഷം വീതം അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം | മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി സംസ്ഥാന സര്‍ക്കാര്‍. ഭവനരഹിതരായ 462 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ആറു ലക്ഷം രൂപ വീതം അനുവദിച്ചു. 27.72 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് തുക അനുവദിച്ചത്.

2019ലെ മഹാ പ്രളയത്തില്‍ കവളപ്പാറയില്‍ നിരവധിപ്പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടത്.

Latest