Connect with us

Kerala

മൂവാറ്റുപുഴ തന്നാല്‍ കുട്ടനാട് വിട്ട് തരാം; കോണ്‍ഗ്രസിന് മുന്നില്‍ ഉപാധിവെച്ച് ജോസഫ്

Published

|

Last Updated

കോട്ടയം | ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് വിട്ട് നല്‍കാന്‍ ഉപാധിവെച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കണമെങ്കില്‍ പകരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ സീറ്റ് വിട്ട് കിട്ടണമെന്നാണ് ഉപാധി.

അതേ സമയം കുട്ടനാട് സീറ്റ് വിട്ട് നല്‍കില്ലെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിയതാണ് . ഇപ്പോള്‍ ജോസഫിനൊപ്പമുള്ള ജേക്കബ് എബ്രഹാമാണ് കഴിഞ്ഞ തവണ കുട്ടനാട്ടില്‍ തോമസ് ചാണ്ടിയോട് മത്സരിച്ചത്. ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ തീരുമാനം. ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നാല്‍ മാത്രമാണ് പകരം മൂവാറ്റുപുഴ വേണമെന്ന എന്ന ഉപാധിവെച്ചിട്ടുള്ളത്.

Latest