Connect with us

National

പ്രസ്താവനയില്‍ ഖേദമില്ല; രണ്ടാം ശാഹീന്‍ബാഗ് ഇനിയുണ്ടാകില്ല: കപില്‍ മിശ്ര

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം കലാപത്തില്‍ കത്തിയെരിയുന്നതിനിടെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ബി ജെപി നേതാവ് കപില്‍ മിശ്ര. ജാഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ശാഹീന്‍ബാഗ് ഉണ്ടാവില്ലെന്ന് കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചു. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ ഖേദിക്കുന്നില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു

ജാഫറാബാദില്‍ കപില്‍ മിശ്ര നടത്തിയ പ്രസംഗം വിവാദമായിരുന്നു. മറ്റൊരു ശാഹീന്‍ബാഗ് അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കപില്‍മിശ്രയുടെ പ്രസംഗത്തിന് ശേഷമാണ് സംഘ്പരിവാര്‍ ഭീകരര്‍ ജാഫറാബാദില്‍ അഴിഞ്ഞാടുകയും പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവരെ അക്രമിക്കുകയും ചെയ്തു.ഞായറാഴ്ച ജാഫറാബാദില്‍ സ്ത്രീകള്‍ നടത്തിവരുന്ന സമരത്തിലേക്ക് ഒരു സംഘത്തെയുമായി കപില്‍ മിശ്ര എത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതിന് പിറകെയാണ് 17 ഓളം പേര്‍ കൊല്ലപ്പെട്ട കലാപങ്ങള്‍ക്ക് തുടക്കമായത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയായതിനാല്‍ ക്ഷമിക്കുകയാണെന്നും മൂന്നു ദിവസത്തിനുള്ളില്‍ പൗരത്വ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കാന്‍ ഡല്‍ഹി പോലീസിന് അന്ത്യശാസനം നല്‍കുകയാണെന്നും കപില്‍ മിശ്ര ഞായറാഴ്ച പ്രസ്താവിച്ചിരുന്നു.