Connect with us

Gulf

യാത്രക്കാര്‍ക്ക് കൊറോണയെന്ന് സംശയം; തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്

Published

|

Last Updated

ഇസ്താംബൂള്‍  | ഇറാനില്‍ നിന്നും തുര്‍ക്കിയിലെ ഇസ്താംബൂളിലേക്കുള്ള യാത്രക്കിടെ പന്ത്രണ്ട് യാത്രക്കാര്‍ക്ക് കടുത്ത പനിബാധിച്ചതതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിന് ഇസ്താംബൂളില്‍ അടിയന്തിര ലാന്‍ഡിംഗ്

യാത്രക്കാര്‍ക്ക് കടുത്ത പനികണ്ടെത്തിയതിനാല്‍ ഇവര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്നാണ് ടെഹ്‌റാനില്‍ നിന്ന് 132 യാത്രക്കാരുമായി ഇസ്താംബൂളിലേക്ക് യാത്ര തിരിച്ച ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ടി കെ 879 വിമാന വിമാനം രാവിലെ 10:45 ന് അങ്കാറ എസെന്‍ബോണ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് .വിമാനം ലാന്‍ഡിംഗ് ചെയ്തതോടെ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് .

ഇതുവരെ തുര്‍ക്കിയില്‍ കൊറോണ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും യാത്രക്കാരിലൊരാള്‍ വൈറസ് ബാധിച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായും തുര്‍ക്കി വാര്‍ത്താ ഏജന്‍സി അറിയിച്ചു. തുര്‍ക്കി പൗരനാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.17 പേരെ കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്