Connect with us

International

കൊറോണ: തുര്‍ക്കിയും പാകിസ്ഥാനും ഇറാനിലേക്കുള്ള കര-വ്യോമപാത അടച്ചു

Published

|

Last Updated

ഇസ്താംബൂള്‍ | ഇറാനില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാക്കിസ്ഥാനും തുര്‍ക്കിയും ഇറാനിലേക്കുള്ള കര-വ്യോമ പാത താത്ക്കാലികമായി അടച്ചു. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാഷ്ട്രങ്ങളാണ് ഇവ രണ്ടും. എട്ട് പേര്‍ കൊല്ലപ്പെടുകയും പുതുതായി 43 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയും ചെയ്തതായി ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് തുര്‍ക്കിയും പാക്കിസ്ഥാനും നടപടി സ്വീകരിച്ചത്. കൊറോണ വൈറസ് പടരാനുള്ള സാധ്യത തടയുന്നതിനാണിത്.

തുര്‍ക്കി പ്രാദേശിക സമയം വൈകീട്ട് അഞ്ചോടെ തുര്‍ക്കിയുടെയും ഇറാന്റെയും അതിര്‍ത്തി പങ്കിടുന്ന എല്ലാ ഹൈവേകളും റെയില്‍വേകളും അടച്ചതായും ഇറാനില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചതായും തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിന്‍ കൊക്ക പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും ഇറാനിലേക്കുള്ള അതിര്‍ത്തി ഹൈവേകള്‍ മുദ്രവെച്ചതായി പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്.