Connect with us

National

പൗരത്വ പ്രതിഷേധത്തിനിടെ സംഘര്‍ഷം: അലിഗഢ് സര്‍വ്വകലാശാലയില്‍ ഇന്റര്‍നെറ്റ് നിരോധം

Published

|

Last Updated

അലിഗഢ്: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ അലിഗഢ് മൂസ്ലിം സര്‍വ്വകലാശാലയില്‍ ഇന്റര്‍നെറ്റിന് നിരോധനം. ഇന്നലെ അര്‍ധരാത്രിവരെയാണ് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷന്‍ സിംഗ് പറഞ്ഞത്. എന്നാല്‍ ഇന്ന് നേരം പുലര്‍ന്നിട്ടും പുനസ്ഥാപിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അലിഗഢില്‍ പ്രതിഷേധത്തിനിടെ കല്ലേറുണ്ടാകുകയും തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളാണെന്നും അവര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്നും അദ്ദേഹം പറഞ്ഞു.
ഭീം ആര്‍മി റാലിക്ക് തൊട്ടുപിന്നാലെയായിരുന്നു അലിഗഢില്‍ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയത്. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

 

 

Latest