Connect with us

Alappuzha

ഹോട്ടലിലെ തര്‍ക്കം: ചേര്‍ത്തലയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു

Published

|

Last Updated

ശിവൻ

ചേര്‍ത്തല | വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠ്യന്‍ അനുജനെ കുത്തിക്കൊന്നു. വയലാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് എട്ടുപുരയ്ക്കല്‍ പുതുവല്‍നികര്‍ത്തില്‍ ശിവന്‍ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ദേശീയപാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്ന റെയില്‍വേ ക്രോസിനുസമീപമായിരുന്നു സംഭവം.

സഹോദരന്‍ ബാബുവാണ് ശിവനെ കുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിനുശേഷം ബാബു ഒളിവിലാണ്.

ശിവന്‍ മൂന്നു സഹോദരങ്ങളുമായി ചേര്‍ന്ന് ഒറ്റപ്പുന്ന റെയില്‍വേ ക്രോസിന് സമീപത്ത് ഹോട്ടല്‍ നടത്തിവരുകയായിരുന്നു. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.  കുറേനാളായി പട്ടണക്കാട് പാറയില്‍ ഭാഗത്താണ് താമസം.

മൃതദേഹം ചേര്‍ത്തല താലൂക്കൂശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചേര്‍ത്തല പോലീസ് കേസെടുത്തു.

Latest