Connect with us

Ongoing News

തുര്‍ക്കി-ഇറാന്‍ അതിര്‍ത്തിയില്‍ 5.7 തീവ്രതയുള്ള ഭൂചലനം

Published

|

Last Updated

ഇസ്താംബൂള്‍ | തുര്‍ക്കി-ഇറാന്‍ അതിര്‍ത്തി പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇ എം എസ് സി) അറിയിച്ചു. ഭൂകമ്പത്തിന് അഞ്ചു കിലോമീറ്റര്‍ (3.1 മൈല്‍) ആഴമുണ്ടെന്നും തുര്‍ക്കിയിലെ 43 ഓളം ഗ്രാമങ്ങളെ ഇത് ബാധിച്ചുവെന്നും തുര്‍ക്കി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ (ടി ആര്‍ ടി വേള്‍ഡ്) വ്യക്തമാക്കി.

ഇറാനിലെ പശ്ചിമ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജനവാസ മേഖലയല്ലാത്ത പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. ഇവിടെ ഇതുവരെ നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ട പരിശോധനാ സംഘങ്ങളെ മേഖലയിലേക്ക് അയച്ചതായി ടി ആര്‍ ടി അറിയിച്ചു. അതേസമയം, തുര്‍ക്കി നഗരമായ വാനില്‍ കെട്ടിടം തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാനും തുര്‍ക്കിയും. കിഴക്കന്‍ തുര്‍ക്കിയില്‍ ജനുവരിയിലുണ്ടായ ഭൂകമ്പത്തില്‍ 40 പേര്‍ മരിച്ചിരുന്നു.

---- facebook comment plugin here -----

Latest