Connect with us

International

ട്രംപ് തിങ്കളാഴ്ച ഇന്ത്യയില്‍; നിര്‍ണായക ഉഭയകക്ഷി കരാറുകള്‍ രൂപവത്ക്കരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ഉച്ചയോടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെത്തും. സ്വീകരണ പരിപാടിക്കു ശേഷം ട്രംപും മോഡിയും ഒരുമിച്ച് മോട്ടേര സ്റ്റേഡിയം വരെ നീളുന്ന ദൂരപരിധിയില്‍ റോഡ് ഷോ നടത്തും. മോട്ടേര സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണച്ചടങ്ങ് രണ്ടു മണിക്കൂര്‍ നീളും. ചടങ്ങില്‍ ഇരു നേതാക്കളും പ്രസംഗിക്കും.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച് ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കും. നിര്‍ണായക തീരുമാനങ്ങളും കരാര്‍ രൂപവത്ക്കരണവും ചര്‍ച്ചയിലുണ്ടാകും. 36 മണിക്കൂര്‍ സമയമാണ് ട്രംപ് ഇന്ത്യയിലുണ്ടാവുക. ഭാര്യ മെലാനിയ ട്രംപ് മകള്‍, ഇവാങ്ക, മരുമകന്‍ ജാറദ് കഷ്‌നര്‍, മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, തുടങ്ങിയവര്‍ ട്രംപിന്റെ സംഘത്തിലുണ്ടാകും. ഉച്ചതിരിഞ്ഞ് ട്രംപും കുടുംബവും ആഗ്രാ സന്ദര്‍ശനത്തിനായി യാത്ര തിരിക്കും. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയില്‍ യു എസ് പ്രസിഡന്റിനെ സ്വീകരിക്കും. രണ്ടു മണിക്കൂര്‍ സമയത്തെ ആഗ്ര പരിപാടികള്‍ക്കു ശേഷം ഡല്‍ഹിയിലെത്തുന്ന ട്രംപ് മൗര്യ ഹോട്ടലിലാണ് രാത്രി താമസിക്കുക. ട്രംപ് എത്തുന്ന ഭാഗങ്ങളിലെല്ലാം കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest