Connect with us

National

ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ ഉഭയകക്ഷി വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്മാറി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതായി വിവരം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്. നയതന്ത്ര തലത്തിലെ ചില ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം
റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഒപ്പുവക്കാനിരുന്ന കരടിനെക്കാള്‍ വിശദമായ കരാറിന് അമേരിക്ക താത്പര്യം പ്രകടിപ്പിച്ചതിന്റെ ഭാഗമായാണ് ഇതുസംബന്ധിച്ച് നടത്താനിരുന്ന ചര്‍ച്ചകള്‍ മാറ്റിവച്ചതെന്നാണ് അറിയുന്നത്.

താരീഫ് കുറയ്ക്കല്‍, കമ്പോളം തുറന്നു നല്‍കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കക്ക് അതൃപ്തിയുള്ളതെന്നാണ് സൂചന. കരാറിലെ പോരായ്മകള്‍ പരിഹരിക്കാന്‍ രണ്ടു ഭാഗത്തു നിന്നും ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം.