Connect with us

National

ശഹീന്‍ബാഗ് സമരത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി സ്മൃതി ഇറാനി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരെ ശഹീന്‍ബാഗില്‍ സമാധാനമായി പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സമരത്തിലിരിക്കുന്ന കുട്ടികളെക്കൊണ്ട് നരേന്ദ്ര മോദിയെ കൊല്ലണം എന്ന തരത്തില്‍ മുദ്രാവാക്യം വിളിപ്പിക്കുകയാണെന്നും ഇത്തരത്തിലുള്ള പരിശീലനമാണ് നല്‍കുന്നതെന്നും സ്മൃതി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ലഖ്‌നോവിലെ ഹിന്ദുസ്ഥാന്‍ സമാഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ശഹീന്‍ബാഗ് സമരത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ല. കുട്ടികളെകൊണ്ട് ഞങ്ങള്‍ മോദിയെ കൊല്ലും എന്ന് വിളിപ്പിക്കുന്ന സമരത്തെക്കുറിച്ച് എന്താണ് പറയേണ്ടത്. ഭാരതമേ നീ തര്‍ന്നു പോകുമെന്ന് പറയുന്നവരോടും ഞങ്ങള്‍ 15 കോടി ജനങ്ങള്‍ മതി 100 കോടി ഹിന്ദുക്കള്‍ക്കെതിരെ എന്ന് പറയുന്നവരോട് എന്താണ് പറയേണ്ടതെന്നും സ്മൃതി ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് ശഹീന്‍ ബാഗില്‍ തോന്നിയ പോലെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയാണെന്നും സ്മൃതി ആരോപിച്ചു.

ബലാത്സംഗം ചെയ്ത പ്രതികളെ തന്നെ കല്ല്യാണം കഴിക്കാന്‍ സിഖ്, ഹിന്ദു യുവതികളെ പാക്കിസ്ഥാനില്‍ നിര്‍ബന്ധിച്ച കേസുകളുണ്ട്. അത്തരത്തില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

 

 

Latest