Connect with us

Kerala

വെള്ളക്കരം കൂട്ടേണ്ടെന്ന് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വെള്ളക്കരം തത്ക്കാലം വര്‍ധിപ്പിക്കില്ല. ഇന്നു ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിന്റെതാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന ജലവിഭവ വകുപ്പിന്റെ ആവശ്യം ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത്. ഇപ്പോള്‍ വെള്ളക്കരം വര്‍ധിപ്പിക്കുന്നതിന് അനുകൂല സമയമല്ലെന്നും അങ്ങനെ ചെയ്താല്‍ ജനവികാരം സര്‍ക്കാറിനെതിരാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിലപാടെടുത്തു.

ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് വെള്ളക്കരം വര്‍ധിപ്പിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. മുന്നണിയിലെ ഘടകകക്ഷികളായ സി പി ഐയും എന്‍ സി പിയും കരം കൂട്ടുന്നതിനെ ശക്തമായി എതിര്‍ത്തു.

Latest