Connect with us

National

ശഹിന്‍ബാഗ് സമരത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍; തീവ്രവാദത്തിന്റെ മറ്റൊരു രൂപമെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ശഹിന്‍ ബാഗില്‍ സമരം നടത്തുന്നവരെ പരോക്ഷമായി വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ആളുകള്‍ റോഡുകളില്‍ കൂടിയിരുന്ന് സാധാരണ ജനജീവിതത്തെ തടസപ്പെടുത്തുന്നത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ “തീവ്രവാദവും നക്‌സല്‍വാദവും – കാരണവും വെല്ലുവിളികളും” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.

വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ സത്തയാണ്. അതില്‍ പ്രശ്‌നമില്ല. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരെ തടഞ്ഞുനിര്‍ത്തുന്നത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായം പറയാന്‍ അനുവദിച്ചില്ലെന്നും ചടങ്ങില്‍ മുന്‍കൂര്‍ അനുമതി ഇല്ലാത്തവര്‍ ഒന്നര മണിക്കൂര്‍ പ്രസംഗിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിച്ചപ്പോള്‍ കൈയേറ്റ ശ്രമമുണ്ടായി. അതൊടെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തി തനിക്ക് വേദി വിടേണ്ടിവന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest